Headlines
Loading...
ഇരുട്ടടി തുടരുന്നു; രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി

ഇരുട്ടടി തുടരുന്നു; രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. 

തിരുവനന്തപുരത്ത് ഡീസല്‍ വില 101 കടന്നു. ഇരുപത്തിയൊന്ന് ദിവസം കൊണ്ട് ഡീസലിന് കൂട്ടിയത് 5രൂപ 87 പൈസയും പെട്രോളിന് നാല് രൂപ 72 പൈസയുമാണ്തിരുവനന്തപുരത്ത് പെട്രോളിന് 107 രൂപ 76 പൈസയും ഡീസലിന് 101 രൂപ 33 പൈസയുമായി. 

അതേസമയം കൊച്ചിയില്‍ പെട്രോളിന് 105 രൂപ 72 പൈസയും ഡീസലിന് 99 രൂപ 41 പൈസയായാണ് ഉയര്‍ന്നത്. കോഴിക്കോട് പെട്രോളിന് 105 രൂപ 92 പൈസയും ഡീസലിന് 99രൂപ 63 പൈസയുമാണ്.