thrissur
യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍
തൃശ്ശൂരില്‍ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം സ്വദേശികളായ പട്ടാലി വീട്ടില്‍ ശ്രീകുമാര്‍ (28), മലയാറ്റില്‍ വീട്ടില്‍ മജീഷ് (38), പോഴങ്കാവ് സ്വദേശി എരുമത്തുരുത്തി വീട്ടില്‍ രാംജി (46), പനങ്ങാട് സ്വദേശി തേല പറമ്പില്‍ രാജന്‍ (46) എന്നിവരെയാണ് മതിലകം സിഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതേ തുടര്‍ന്ന് യുവതി മതിലകം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നേരത്തെ യുവതിയോടൊപ്പം താമസിച്ചിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവാണ് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചത്.