തിരുവനന്തപുരം: പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറിനു 74 രൂപ 50 കൂടിയിട്ടുണ്ട്. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
അതേസമയം ഇന്ധനവിലയിൽ നേരിയ കുറവുണ്ടായി. പെട്രോൾ വില ലിറ്ററിന് 14 പൈസയും ഡീസൽ വില 15 പൈസയുമാണ് ഇന്ന് കുറഞ്ഞത്.