Headlines
Loading...
മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ ടോവിനോ തോമസിനും യുഎഇയുടെ ഗോള്‍ഡന്‍ വിസ

മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ ടോവിനോ തോമസിനും യുഎഇയുടെ ഗോള്‍ഡന്‍ വിസ

ദുബായ്; യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ നടന്‍ ടൊവിനോ തോമസിനും.  മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെയാണ് ടൊവിനോ തോമസും ​ഗോൾഡൻ വിസ സ്വീകരിച്ചത്. ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതരില്‍ നിന്ന് താരം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. 

കലാ-സാംസ്‍കാരിക രംഗങ്ങളിലെ പ്രതിഭകൾക്കാണ് യുഎഇ ​ഗോൾഡൻ വിസ നൽകുന്നത്. കഴിഞ്ഞ ദിവസമാണ് ടൊവിനോ ബഹുമതി സ്വീകരിക്കാനായി ദുബായിലെത്തിയത്. പത്ത് വര്‍ഷത്തേക്കാണ് യുഎഇയുടെ ഗോള്‍ഡന്‍ വിസ. വിസ സ്വീകരിക്കുന്നതിന്റെ ചിത്രം ടൊവിനോ ‌സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 

മറ്റ് ചില യുവ താരങ്ങള്‍ക്കും നടിമാര്‍ക്കും വൈകാതെ ഗോള്‍ഡന്‍ വീസ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച മമ്മൂട്ടിയും മോഹൻലാലും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്. കലാപ്രതിഭകള്‍ക്ക് ഓഗസ്റ്റ് 30 മുതല്‍ ഗോള്‍ഡന്‍ വീസ അനുവദിക്കുമെന്ന് ദുബൈ കള്‍ച്ചര്‍ ആന്റ് സ്‍പോര്‍ട്സ് അതോറിറ്റി അറിയിച്ചിരുന്നു..