അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; Javelin എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്ത് Mahindra
ഇത്തരത്തില്‍ നിരവധി മോഡലുകളാണ് ബ്രാന്‍ഡില്‍ നിന്നും വിപണിയിലെത്താനൊരുങ്ങുന്നത്. പുതിയ എസ്‌യുവിയുടെ സമാരംഭത്തിന് മുമ്പായി ഇപ്പോഴിതാ നിര്‍മാതാക്കള്‍ പുതിയൊരു മോഡലിനായുള്ള പേര് ട്രേഡ്മാര്‍ക്ക് ചെയ്തു.

ഇന്ത്യയില്‍ 'Javelin' എന്ന പേരിനായിട്ടാണ് കമ്പനി ട്രേഡ്മാര്‍ക്ക് ഫയല്‍ ചെയ്തിരിക്കുന്നത്. 'Mahindra Javelin', 'Javelin by Mahindra' എന്നീ രണ്ട് പേരുകള്‍ക്കായിട്ടാണ് ട്രേഡ്മാര്‍ക്ക് ഫയല്‍ ചെയ്തിരിക്കുന്നത്.

ഇപ്പോള്‍, Javelin എന്ന വാക്ക് കേള്‍ക്കുമ്പോള്‍, 2021 ഓഗസ്റ്റ് 7 ന് 2020 ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ഒളിമ്പ്യന്‍ നീരജ് ചോപ്ര ഓര്‍മ്മ വരുമെന്ന് വേണം പറയാന്‍. രണ്ട് പേരുകള്‍ക്കുമുള്ള വ്യാപാരമുദ്ര അപേക്ഷ ഓഗസ്റ്റ് 9 നാണ് കമ്പനി ഫയല്‍ ചെയ്തിരിക്കുന്നത്.

കായികതാരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ഒരു XUV700 സമ്മാനിക്കുമെന്ന് Mahindra മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഈ ട്രേഡ്മാര്‍ക്ക് ഫയലിംഗ് XUV700-മായി നന്നായി ബന്ധപ്പെട്ടിരിക്കുമെന്ന് വിശ്വസിക്കാന്‍ ഇത് പ്രേരിപ്പിക്കുന്നുവെന്ന് വേണം പറയാന്‍.

ഒരുപക്ഷേ ഈ വരാനിരിക്കുന്ന എസ്‌യുവിയുടെ പെര്‍ഫോമെന്‍സ്-സ്‌പെക്ക് പതിപ്പിനായി അല്ലെങ്കില്‍ ഒരു പ്രത്യേക പതിപ്പിനായി നിര്‍മ്മാതാവ് ഉപയോഗിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.

വരാനിരിക്കുന്ന XUV700- ന്റെ ഏറ്റവും അടുത്ത എതിരാളികളിലൊന്നായ Tata Safari-ക്ക് പ്രത്യേക 'അഡ്വഞ്ചര്‍ പേഴ്സണ' പതിപ്പും വില്‍പ്പനയിലുണ്ട് എന്നത് ശ്രദ്ധിക്കുമ്പോഴാണ് ഇക്കാര്യം കൂടുതല്‍ വ്യക്തമാക്കുന്നത്.

ഈ പ്രത്യേക പതിപ്പിന് വിഷ്വല്‍ അപ്ഗ്രേഡുകള്‍ മാത്രമേ ലഭിക്കൂ, കൂടാതെ വാഹനത്തില്‍ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും തന്നെ കമ്പനി നല്‍കിയേക്കില്ല. എസ്‌യുവിക്കായി ഒരു 'Javelin' പതിപ്പ് അവതരിപ്പിച്ചുകൊണ്ട് Mahindra-ക്ക്, Tata-യുടേതിന് സമാനമായ ഒരു വഴി സ്വീകരിക്കാന്‍ കഴിയും

കൂടാതെ, ഒരു വിഷ്വല്‍ അപ്ഗ്രേഡിന് പകരം, ഇത് XUV700-ന്റെ പ്രകടന ട്രിം ആകാം. ഈ പേരിന്റെ മറ്റൊരു സാധ്യമായ ഉപയോഗം ഒരു കൂപ്പെ-സ്‌റ്റൈല്‍ എസ്‌യുവിയുമായിരിക്കാം. Mahindra-യുടെ ആദ്യത്തെ എസ്‌യുവി കൂപ്പെയുടെ വികസനം ഇതിനകം തന്നെ, W620 എന്ന രഹസ്യനാമത്തിലാണ്.

ഈ Javelin എന്ന പേര് കമ്പനി ഇവിടെയും ഉപയോഗിച്ചേക്കുമെന്നും സൂചനകളുണ്ട്. അവസാനമായി, ഇത് തികച്ചും പുതിയ ഉല്‍പ്പന്നത്തിന്റെ പേരായിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ധാരാളം മോഡലുകള്‍ കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതായി തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ഇത്തരത്തില്‍ വരാനിരിക്കുന്ന ഏതെങ്കിലും മോഡലുകള്‍ക്കായി കാത്തുവെച്ചിരിക്കുന്ന പേരാണോ ഇതെന്നതും കാത്തിരുന്ന് തന്നെ കാണേണ്ടതുണ്ട്. തീര്‍ച്ചയായും, ഇതെല്ലാം ഊഹാപോഹങ്ങളാണ്, ഉറപ്പുവരുത്തുന്നതിനുമുമ്പ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതുവരെ ഇനിയും കാത്തിരിക്കണം.

ഓരോ ട്രേഡ്മാര്‍ക്ക് ഫയലിംഗും ഒരു ഉല്‍പാദന മാതൃകയില്‍ ഉണ്ടാകുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. XUV700-യുടെ അവതരണത്തിന് പിന്നാലെ ഏറ്റവും പുതിയ Scorpio-യുടെ അവതരണവും ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

നിലവില്‍ വരാനിരിക്കുന്ന എസ്‌യുവിയുടെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനേക്കാള്‍ വലിയ മാറ്റങ്ങളോടെയാകും പുതുതലമുറ Scorpio വിപണിയില്‍ എത്തുക.

പുതിയ Scorpio-യുടെ അകത്തും പുറത്തും തികച്ചും പുതിയ ഡിസൈന്‍ തന്നെയാകും കമ്പനി അവതരിപ്പിക്കുക. എഞ്ചിനിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പുതുതലമുറ Thar-ല്‍ കാണുന്നതു പോലെ പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനുകളാകും വാഹനത്തിന് കരുത്ത് നല്‍കുക. ഈ രണ്ട് യൂണിറ്റുകളും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളിലാകും ലഭിക്കു. ഉയര്‍ന്ന പതിപ്പില്‍ ഫോര്‍-വീല്‍ ഡ്രൈവ് സിസ്റ്റം വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.