Headlines
Loading...
കൊവിഡ് മരണങ്ങളുടെ പുനപരിശോധന; കണ്ടെത്തിയത് ഏഴായിരത്തോളം അധിക മരണങ്ങള്‍ എന്ന് റിപ്പോര്‍ട്ട്

കൊവിഡ് മരണങ്ങളുടെ പുനപരിശോധന; കണ്ടെത്തിയത് ഏഴായിരത്തോളം അധിക മരണങ്ങള്‍ എന്ന് റിപ്പോര്‍ട്ട്

കൊവിഡ്-19 മരണങ്ങള്‍ കണക്കാക്കിയതില്‍ കൃത്യതയില്ലായെന്ന പരാതികളെ തുടര്‍ന്ന് നടത്തിയ പുനപരിശോധനകള്‍ക്ക് ശേഷം അധികമായി കണ്ടെത്തിയത് ഏഴായിരത്തോളം മരണങ്ങള്‍ എന്ന് റിപ്പോര്‍ട്ട്. 2020 മാര്‍ച്ച് 28 നും 2021 ജൂണിനും ഇടയിലുള്ള മരണങ്ങളാണ് പുനപരിശോധിച്ചത്. 

കൊവിഡ്-19 മരണം കണക്കാക്കുന്ന സംസ്ഥാന തല സമിതി ഇക്കാര്യം അംഗീകരിച്ചെങ്കിലും ആരോഗ്യവകുപ്പ് ഇക്കാര്യം ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ലെന്ന് പ്രമുഖ മലയാള മാധ്യമസ്ഥാപനം റിപ്പോര്‍ട്ട് ചെയ്യുന്നു. 

കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50000 രൂപ വീതം നഷ്ടപരിഹാരം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ച സാഹചര്യത്തില്‍ മരണകാരണം പുനപരിശോധിക്കണമെന്ന ആവശ്യവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു മാസത്തിനകമുള്ള മരണങ്ങളും ആത്മഹത്യകളും കൂട്ടിചേര്‍ക്കുമ്പോള്‍ കണക്ക് ഇനിയും കൂടും. 

ഐസിഎംആറും ഡബ്ല്യൂഎച്ച്ഒയും പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മരണം സ്ഥിരീകരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ചികിത്സിക്കുന്ന ഡോക്ടര്‍തന്നെയാണ് മരണകാരണവും സ്ഥിരീകരിച്ചിരുന്നത്. പരാതി ഉയര്‍ന്നതോടെ ജൂണ്‍ 16 മുതല്‍ അതത് ജില്ലയുടെ കോവിഡ് മരണക്കണക്ക് ജില്ലകള്‍ നേരിട്ട് ഓണ്‍ലൈനായാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും കണക്കുകള്‍ സുതാര്യമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.