national
സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; തൃശ്ശൂർ സ്വദേശിനി കെ മീരയ്ക്ക് ആറാം റാങ്ക്
സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 836 പേരാണ് മെയിന്‍സില്‍ യോഗ്യത നേടിയത്. ശുഭം കുമാർ, ജാഗൃതി അവസ്തി, അങ്കിത ജെയിൻ എന്നിവരാണ് ഒന്നും രണ്ടും മൂന്നും റാങ്കുകാർ. ആദ്യ നാല്‍പ്പത് റാങ്കുകള്‍ക്കുള്ളില്‍ മലയാളിത്തിളക്കം.
തൃശ്ശൂർ സ്വദേശിനി കെ മീരയ്ക്കാണ് ആറാം റാങ്ക്. മലയാളികളായ മിഥുൻ പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായർ 14ാം റാങ്കും സ്വന്തമാക്കി. പി ശ്രീജ 20, അപർണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് സുധൻ 57, അപർണ്ണ എം ബി 62 ,പ്രസന്നകുമാർ 100, ആര്യ ആർ നായർ 113, കെഎം പ്രിയങ്ക 121, ദേവി പി 143, അനന്തു ചന്ദ്രശേഖർ 145, എ ബി ശില്പ 147, രാഹുൽ എൽ നായർ 154, രേഷ്മ എഎൽ 256, അർജുൻ കെ 257 തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികള്‍.