thrissur
തൃശ്ശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വര്‍ഷം കഠിനതടവ്
തൃശ്ശൂരില്‍ ഒന്നാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന് 29 വർഷം കഠിന തടവ്. തൃശ്ശൂര്‍ പാവറട്ടിയിലെ സ്‌കൂള്‍ അധ്യാപകനായ നിലമ്പൂര്‍ ചീരക്കുഴി സ്വദേശി അബ്ദുള്‍ റഫീഖിനാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. 29 വര്‍ഷം കഠിന തടവിനൊപ്പം 15000 രൂപ പിഴയും ചുമത്തി.