
kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സ്വദേശിയായ മനോജ്കുമാറാണ് പിടിയിലായത്. പ്രണയം നടിച്ച് 14 കാരിയെ പീഡിപ്പിച്ച കേസിലാണ് പ്രതി അറസ്റ്റിലായത്.
ജനുവരി മധ്യത്തോടെ മൂന്നാറിലെ ബന്ധുവീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയുമായി പരിചയത്തിലാകുകയും പിന്നീട് കുട്ടിയെ തമിഴ്‌നാട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.
കുട്ടിയെ കാണാതായതോടെയാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ആറ് മാസമായി ഒളിവില്‍ കഴിയുകയായിരുന്നു 23 കാരനായ മനോജ്കുമാര്‍.