Headlines
Loading...
നഷ്ടമാക്കിയത് ജോലിയും സിനിമയിലെ അവസരവും; സലൂണിനെതിരായ പരാതിയില്‍ മോഡലിന് 2 കോടി നഷ്ടപരിഹാരം

നഷ്ടമാക്കിയത് ജോലിയും സിനിമയിലെ അവസരവും; സലൂണിനെതിരായ പരാതിയില്‍ മോഡലിന് 2 കോടി നഷ്ടപരിഹാരം

സലൂണിന്റെ മോശം സേവനം മൂലം സിനിമയിലെ അവസരങ്ങളടക്കം നഷ്ടമായെന്ന മോഡലിന്റെ പരാതിയില്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. മോഡല്‍ ആഷ്ണ റോയ് നല്‍കിയ പരാതിയില്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് വിധി പ്രസ്താവിച്ചത്. 

എട്ട് ആഴ്ചയ്ക്കുള്ളിൽ നഷ്ടപരിഹാരം നൽകണമെന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് ആർ കെ അഗർവാൾ അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. 2018-ൽ ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഐടിസി മയൂരയിലുള്ള സലൂണിൽ നിന്നാണ് യുവതിക്ക് മോശം അനുഭവമുണ്ടായത്. 

സലൂണിന്റെ വീഴ്ച മൂലം യുവതിയുടെ മുടിയ്ക്ക് വലിയ രീതിയില്‍ പരിക്കേല്‍ക്കുകയും തലയില്‍ പൊള്ളലേറ്റതിനെ തുടർന്ന് അലർജി അടക്കം അനുഭവപ്പെടുകയും ചെയ്തതായി കോടതി നീരീക്ഷിച്ചു. സീനിയര്‍ മാനേജ്മെന്റ് പ്രൊഫഷണലായിരുന്ന യുവതിക്ക് ഈ സംഭവത്തെ തുടർന്നുണ്ടായ മാനസംഘർഷത്തില്‍ ജോലി ഉപേക്ഷിക്കേണ്ടിവരികയും സിനിമയിലടക്കം ലഭിച്ച അവസരങ്ങളും നഷ്ടമായി. 

അതേസമയം, മോശം അനുഭവത്തെ തുടർന്ന് യുവതി അപ്പോൾ തന്നെ ഹോട്ടൽ മാനേജ്മെന്റിനോട് പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും യുവതി പരാതിപ്പെട്ടിരുന്നു. വിഎല്‍സിസി, പാന്റീന്‍ തുടങ്ങിയ പ്രമുഖ കമ്പനികളുടെ മോഡലായിരുന്ന ആഷ്ന ഷാംപൂ പരസ്യങ്ങളിലടക്കം സജീവമായിരുന്നു.