Headlines
Loading...
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16 കാരിയെ പ്രേമം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16 കാരിയെ പ്രേമം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

അമ്പലപ്പുഴ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16 കാരിയെ പ്രേമം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പുറക്കാട് പഞ്ചായത്ത് പഴയങ്ങാടി കടപറ വീട്ടില്‍ മനു എന്നു വിളിക്കുന്ന മനോജ് (21) നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയെ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോയി അമ്പലപ്പുഴ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പ്രതി സമ്മതിച്ചു.

അമ്പലപ്പുഴ സി.ഐ എസ്.വിജേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ ടോള്‍സണ്‍, പി.ജോസഫ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രദീപ്, മനീഷ്, സുനില്‍, ജോജി, ദിനു വര്‍ഗീസ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.