Headlines
Loading...
അന്ന് കട്ട് ചെയ്ത ഫോൺ അവളായിരുന്നോ? വിസ്മയയുടെ അമ്മ സുരേഷ് ഗോപിയോട് പറഞ്ഞത് കേട്ടപ്പോൾ കുറ്റബോധം മറ്റൊരാൾക്ക്

അന്ന് കട്ട് ചെയ്ത ഫോൺ അവളായിരുന്നോ? വിസ്മയയുടെ അമ്മ സുരേഷ് ഗോപിയോട് പറഞ്ഞത് കേട്ടപ്പോൾ കുറ്റബോധം മറ്റൊരാൾക്ക്

കൊല്ലം: അടുത്തിടെയാണ് നടനും എംപിയുമായ സുരേഷ് ഗോപി വിസ്മയയുടെ നിലമേലിലെ വീട് സന്ദർശിച്ചത്. സുരേഷ് ഗോപിയെ പല തവണ അവൾ വിളിച്ചിരുന്നുവെന്നും, കിട്ടിയില്ലെന്നും വിസ്മയയുടെ അമ്മ അന്ന് പറഞ്ഞിരുന്നു.ആ കോൾ തനിക്ക് കിട്ടിയിരുന്നെങ്കിൽ ഒരുപക്ഷേ അവൾ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് അദ്ദേഹം മറുപടിയും നൽകിയിരുന്നു.

ഈ വാർത്തയറിഞ്ഞതോടെ എരുമപ്പെട്ടി കോട്ടപ്പുറം ചീനിക്കൽ മനോജിന് കുറ്റബോധമാണ്. സുരേഷ് ഗോപിയല്ലേ എന്നും ചോദിച്ച് ആയിരക്കണക്കിന് കോളുകളാണ് മനോജിന് വരുന്നത്. അല്ല എന്ന് മറുപടി പറഞ്ഞ് പെട്ടെന്നു കട്ട് ചെയ്യും. അതിൽ ഏതെങ്കിലുമൊരു കോൾ വിസ്മയയുടെതായിരുന്നോ എന്നാണ് മനോജിന്റെ സംശയം. സുരേഷ് ഗോപിയുമായി മനോജിന് ഒരു ബന്ധവും ഇല്ല.

രണ്ട് വർഷം മുൻപാണ് സുരേഷ് ഗോപി അല്ലേ എന്നും ചോദിച്ചുകൊണ്ടുള്ള ഫോൺ വിളി വന്നു തുടങ്ങിയത്. ആദ്യം അതത്ര കാര്യമാക്കിയില്ല. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിന് മത്സരിക്കാൻ സുരേഷ് ഗോപി എത്തിയതോടെ കോളുകളുടെ എണ്ണം കൂടി. പൊലീസിൽ പരാതി നൽകിയെങ്കിലും പ്രശ്‌നം തീർന്നില്ല. ജോലി സംബന്ധമായുള്ള കോളുകൾ വരുന്നതിനാൽ ദീർഘകാലമായി ഉപയോഗിക്കുന്ന നമ്പർ മാറ്റാനും കഴിയില്ല.