
national
കൊവിഡ് ഭീതി: ഇന്ത്യയിലെ കോടീശ്വരന്മാർ രാജ്യം ഉപേക്ഷിച്ച് സുരക്ഷിതമേഖലയിലേക്ക് പറക്കുന്നു, ലിസ്‌റ്റിൽ സൂപ്പർ താരങ്ങളും
ന്യൂഡൽഹി: ഇന്ത്യയിലെ ശതകോടീശ്വരന്മാർ ഇപ്പോൾ ജെറ്റ് വിമാനങ്ങൾ ബുക്ക് ചെയ്യുന്ന തിരക്കിലാണ്. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സുരക്ഷിതയിടങ്ങൾ തേടിയുള്ള പരക്കം പാച്ചിലിലാണ് കുബേരന്മാർ. യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് കൊവിഡിനെ പേടിച്ച് ഇവർ പലായനം ചെയ്യുന്നത്. മാലിദ്വീപിലേക്ക് പോകുന്നവരും കുറല്ല.
സമ്പന്നരിൽ ബിസിനസുകാർ മാത്രമല്ല ബോളിവുഡ് സൂപ്പർ താരങ്ങളുമുണ്ടെന്ന് പ്രൈവറ്റ് ജെറ്റ് ദാതാക്കൾ പറയുന്നു. കൂടാതെ, ഐപിഎല്ലിൽ കളിക്കുന്ന മൂന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ ലീഗ് വിട്ട് തിരികെ പോയി. ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് പലരാജ്യങ്ങളും വിലക്കേർപ്പെടുത്തി കഴിഞ്ഞു. കാനഡ, ചൈന, യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങൾ എല്ലാം തന്നെ ഇന്ത്യാക്കാർക്ക് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.