Headlines
Loading...
ഓട്ടോ ഡ്രൈവറുടെ മരണം, എസ്ഐ മുമ്പും പരാക്രമം നടത്തി, സസ്‌പെൻഷൻ auto driver

ഓട്ടോ ഡ്രൈവറുടെ മരണം, എസ്ഐ മുമ്പും പരാക്രമം നടത്തി, സസ്‌പെൻഷൻ auto driver

 കാസർഗോട്ടെ ഓട്ടോ ഡ്രൈവർ അബ്ദുൾ സത്താറിന്റെ മരണത്തിൽ ആരോപണവിധേയനായ എസ്‌ഐക്ക് സസ്‌പെൻഷൻ. എസ്‌ഐ അനൂപിന് നേരെയാണ് നടപടി. ആരോപണ വിധേയനായ എസ്ഐ അനൂപിനെതിരെ മുമ്പും പരാതി ലഭിച്ചിരുന്നു. മറ്റൊരു ഓട്ടോ തൊഴിലാളിയെ കയ്യേറ്റം എസ്ഐ അനൂപ് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളും 24ന് ലഭിച്ചു.

എസ്ഐ അനൂപിനെതിരെ കൂടുതല്‍ ആരോപണങ്ങളാണിപ്പോള്‍ പുറത്തുവരുന്നത്.ദിവസങ്ങള്‍ക്ക് മുമ്പാണ് പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്ത് കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഓട്ടോ ഓടിക്കുന്ന അബ്ദുല്‍ സത്താറിനെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.

കേസിന്‍റെ ആവശ്യവുമായി സ്റ്റേഷനിലെത്തിയ മറ്റൊരു ഓട്ടോ ഡ്രൈവര്‍ നൗഷാദിനെ കയ്യേറ്റം ചെയ്തെന്നാണ് പരാതി. നൗഷാദിനെ എസ്ഐ തടയുന്നതും പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. താൻ ആരെയും കൊന്നിട്ടില്ലെന്നും എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും നൗഷാദ് എസ്ഐയോട് ചോദിക്കുന്നുണ്ടെങ്കിലും കയ്യേറ്റം തുടരുന്നത് ദൃശ്യത്തില്‍ കാണാം