ആലപ്പാട്, വെള്ളനാതുരുത്ത് ബീച്ചിന് സമീപം കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികളെ തിരയിൽപ്പെട്ട് കാണാതായി. മരുതൂർകുളങ്ങര തെക്ക്, നിസാമൻസിലിൽ ഇർഫാൻ( 16), അയണിവേലികുളങ്ങര, ഇടപ്പുരയിൽ അർജുൻനിവാസിൽ കൃഷ്ണ ആർ.സത്യൻ (കണ്ണൻ 16) എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.
സുഹൃത്തുക്കളായ എട്ടു പേർ ഒരുമിച്ച് സഹപാഠിയുടെ വാസ്തുബലി ചടങ്ങിൽ പങ്കെടുത്തു. ശേഷം വെള്ളനാതുരുത്ത് ബീച്ചിൽ എത്തി കുളിക്കാനിറങ്ങി. ഇതിനിടെ കൂട്ടത്തിൽപ്പെട്ട ഒരു വിദ്യാർത്ഥി ഒഴുക്കിൽപ്പെടുകയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ടു പേർ ശക്തമായതിരയിൽപ്പെട്ട് കാണാതാവുകയുമായിരുന്നു.