Headlines
Loading...
ബുള്ളറ്റില്‍ കാശ്മീരിലേക്ക് യാത്ര നടത്തിയ കണ്ണൂര്‍ക്കാരിയായ അദ്ധ്യാപികയ്ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി വിദ്യാഭ്യാസ വകുപ്പ്

ബുള്ളറ്റില്‍ കാശ്മീരിലേക്ക് യാത്ര നടത്തിയ കണ്ണൂര്‍ക്കാരിയായ അദ്ധ്യാപികയ്ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി വിദ്യാഭ്യാസ വകുപ്പ്

കണ്ണൂർ: കശ്മീരിലേക്ക് ബുള്ളറ്റിൽ യാത്ര നടത്തിയ അധ്യാപികയ്ക്ക് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കാനായി നോർത്ത് യുപി സ്കൂൾ അധ്യാപിക കെ.അനീഷയ്ക്കാണ് ഷോക്കോസ് നോട്ടിസ് അയച്ചത്. അനുമതി വാങ്ങാതെയാണ് അനീഷ യാത്ര നടത്തിയതെന്ന് കാണിച്ചാണ് നടപടി

 മുൻപ് വന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് പയ്യന്നൂർ എഇഒ പ്രധാന അധ്യാപിക വഴി അനീഷയ്ക്ക് നോട്ടിസ് അയച്ചിരിക്കുന്നത്.സംസ്ഥാനം വിട്ടു പോകാൻ ഡിപ്പാർട്മെന്‍റ് അനുവാദം വാങ്ങേണ്ടതുണ്ടെന്ന സർവീസ് റൂൾ പാലിച്ചില്ലെന്നാണ് ഇതിൽ പറയുന്നത്. യാത്ര കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണെന്നും ഷോക്കോസ് നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു.

 എന്തെങ്കിലും ബോധ്യപ്പെടുത്താനുണ്ടെങ്കിൽ രണ്ട് ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നു. മകൾക്കൊപ്പം കശ്മീരിലേക്ക് യാത്ര നടത്തി അനീഷ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.