kerala
ഗ്യാസ് സിലണ്ടറിന് തീ കൊളുത്തി മധ്യവയസ്‌കന്‍ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചു
പൂട്ടി കിടന്ന വീടിനുള്ളില്‍ ഗ്യാസ് സിലണ്ടറിന് തീ കൊടുത്ത ശേഷം 57 കാരന്‍ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചു. ചിറയിന്‍കീഴ് പെരുങ്ങുഴി സ്വദേശി രാജേന്ദ്രന്‍ ആണ് ആത്മഹത്യ ചെയ്തത്.
പൂട്ടി കിടന്ന വീടിനുള്ളില്‍ ഗ്യാസ് സിലണ്ടറിന് തീകൊളുത്തിയ ശേഷം, ചിറയിന്‍കീഴ് പെരുങ്ങുഴി സ്വദേശി രാജേന്ദ്രന്‍ ആണ് കിടപ്പുമുറിയി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വര്‍ക്കല കണ്ണമ്പ ബിന്ദു വിശ്വനാഥന്റെ പൂട്ടി കിടന്ന വീട്ടില്‍ ആണ് രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തത്. ബിന്ദുവിന്റെ ബന്ധു ആണ് രാജേന്ദ്രന്‍ എന്നും ഈ വീട്ടില്‍ സ്ഥിരം ഇയാള്‍ വരാറുണ്ട് എന്നും അയല്‍വാസികള്‍ പറയുന്നു.
വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. രാജേന്ദ്രനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു .