
സുൽത്താൻ ബത്തേരി: തീപൊള്ളലേറ്റ് ഓടപ്പള്ളം പ്ലക്കാട്ട് ഷിനി (42) മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ഉണ്ണികൃഷ്ണനെ റിമാൻഡ് ചെയ്തു. ലഹരിക്കടിമയായ ഇദ്ദേഹം ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. മധ്യസ്ഥ ചർച്ചകൾ പലതവണ നടന്നിട്ടുണ്ട്.
മദ്യപാനം ഒഴിവാക്കാൻ ഇയാളെ ഭാര്യ ചികിത്സക്ക് കൊണ്ടുപോയിരുന്നു. പിന്നീട് ഏതാനും മാസം മദ്യം ഉപയോഗിച്ചില്ല. ഇടവേളക്ക് ശേഷം വീണ്ടും തുടങ്ങി. മരംവെട്ട് ഉൾപ്പെടെ ജോലികൾ ചെയ്തിരുന്നു. കിട്ടുന്നതൊക്കെ ലഹരിക്കായി ഉപയോഗിച്ചു.
മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ഉടനെ ഷിനി റോഡിലേക്കോടി. അവിടെയുണ്ടായിരുന്ന അയൽക്കാരും മറ്റുമാണ് ആശുപത്രിയിലെത്തിച്ചത്. മരണമൊഴിയായി ഷിനി മജിസ്ട്രേട്ടിനോട് ഭർത്താവാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതെന്ന് പറഞ്ഞിരുന്നു.