Headlines
Loading...
മത്സ്യക്കൊട്ട വലിച്ചെറിഞ്ഞ സംഭവം; നഗരസഭാ ജീവനക്കാർക്കെതിരെ നടപടി

മത്സ്യക്കൊട്ട വലിച്ചെറിഞ്ഞ സംഭവം; നഗരസഭാ ജീവനക്കാർക്കെതിരെ നടപടി

തിരുവനന്തപുരം ആറ്റിങ്ങലിൽ മത്സ്യത്തൊഴിലാളി അൽഫോൺസിയയുടെ മത്സ്യക്കൊട്ട വലിച്ചെറിഞ്ഞ സംഭവത്തിൽ നഗരസഭാ ജീവനക്കാർക്കെതിരെ നടപടി. രണ്ട് ജീവനക്കാർക്ക് ആറ്റിങ്ങൽ നഗരസഭ മെമ്മോ നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുബാറക്ക്, ശുചീകരണ തൊഴിലാളി ഷിബു എന്നിവർക്കാണ് മെമ്മോ.

48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് മെമ്മോ നൽകിയിരിക്കുന്നത്. മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചതിൽ ചട്ടവിരുദ്ധമായി പ്രവർത്തിച്ച നഗരസഭാ ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.