kerala
ഇന്ന് ചിങ്ങപ്പുലരി, പ്രത്യാശകളോടെ പുതുവർഷത്തെ വരവേറ്റ് കർഷകർ
തിരുവനന്തപുരം: ദുരിതങ്ങൾക്കിടയിലും പ്രതീക്ഷകളുടെ ചിറകിലേറി ചിങ്ങം പുല’ർന്നു. ആശങ്കകളൊക്കെ മറന്ന് ഓണാഘോഷത്തിന് തയ്യാറെടുക്കുന്ന മലയാളി ഏറെ പ്രത്യാശകളോടെയാണ് പുതുവർഷത്തെ വരവേൽക്കുന്നത്.
കോവിഡ് ആശങ്ക കഴിഞ്ഞ വർഷത്തെപ്പോലെ തുടരുന്നുണ്ടെങ്കിലും, ലോക്ക് ഡൗൺലോഡ് നിയന്ത്രണങ്ങൾക്ക് അയവ് വന്നതും വിപണികൾ സജീവമായതും നാടിന് ഉത്സാഹം പകർന്നു നൽകിയിട്ടുണ്ട്. കോവിഡിന്റെ വരവിന് മുമ്പുള്ള രണ്ട് കൊല്ലം ആണ്ടു പിറവി പെരുമഴക്കാലത്തായിരുന്നു.
എ
കള്ളക്കർക്കിടകത്തിന്റെ താണ്ഡവകാലം കടന്ന് മലയാളി എക്കാലവും കാത്തിരിക്കുന്നതാണ് ചിങ്ങപ്പിറവി. പഞ്ഞമാസക്കാലത്തെ ദുരിതപ്പെയ്തിലും വിളവിനെ കാത്ത് പരിപാലിച്ച് ചിങ്ങത്തിൽ വിളവെടുക്കാൻ ഒരുങ്ങുന്ന കാലം. ഇന്ന് കർഷകദിനം കൂടിയാണ്.