
entertainment desk
വിഘ്നേഷിനെ വിവാഹം കഴിക്കാനുള്ള കാരണം ഇതാണ്,നിശ്ചയം പോലെയല്ല കല്യാണം, നയൻതാര പറയുന്നു
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള താരമാണ് നയൻതാര. ഭാഷവ്യത്യാസമില്ലാതെ സിനിമയിൽ സജീവമാണെങ്കിലും സോഷ്യൽ മീഡിയയിലും മിനിസ്ക്രീനിലും നടി അധികം സജീവമല്ല. വളരെ വിരളമായി മാത്രമാണ് മിനിസ്ക്രീനിൻ പ്രത്യക്ഷപ്പെടുന്നത്. അഭിമുഖങ്ങളിൽ നടി അധികം എത്താറുമില്ല. സിനിമാ പ്രെമോഷൻ പരിപാടികളിൽ നിന്നും നയൻതാര വിട്ടു നിൽക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത് നയൻസിന്റെ പുതിയ അഭിമുഖമാണ്. ഏതാണ്ട് പത്ത് വർഷങ്ങൾക്ക് ശേഷമാണ് താരം മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിജയ് ടിവി സംപ്രേക്ഷണം ചെയ്ത ടോക്ക് ഷോയിലാണ് നയൻസ് പ്രത്യക്ഷപ്പെട്ടത്. ഈ അഭിമുഖത്തിൽ കുടംബാംഗങ്ങളെ കുറിച്ചും വിഘ്നേഷുമായുള്ള വിവാഹത്തെ കുറിച്ചുമൊക്കെ നയൻസ് പറയയുന്നുണ്ട്. ഈ അഭിമുഖത്തിലാണ് വിഘ്നേഷുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതിനെ കുറിച്ച് നയൻതാര വെളിപ്പെടുത്തിയത് . കല്യാണത്തെ കുറിച്ചും താരം പറയുന്നുണ്ട്. വിവാഹത്ത കുറിച്ചുളള നയൻതാരയുടെ വാക്കുകൾ വൈറലായിട്ടുണ്ട്.ദിവ്യദർശിനിയുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെ നേരത്തെ തന്നെ വിഘ്നേഷുമായുള്ള നയൻതാരയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു . വിഘ്നേഷ് ശിവന്റെ ഇൻസ്റ്റഗ്രാം പോസ്റ്റായിരുന്നു ഇതിന്റെ അടിസ്ഥാനം. കയ്യിൽ മോതിരം ധരിച്ച് നിൽക്കുന്ന നയൻതാരയുടെ ചിത്രമായിരുന്നു സംവിധായകൻ പങ്കുവെച്ചത്. വിരലോട് ഉയിർ കൂട കോർത്ത്,' എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിന് ശേഷമായിരുന്നു വിവാഹനിശ്ചയ വാർത്ത പുറത്ത് വന്നത്. എന്നാൽ ഇപ്പോൾ നിശ്ചയം കഴിഞ്ഞുവെന്ന നയൻസ് തുറന്ന് സമ്മതിച്ചിരിക്കുകയാണ്.
അവതാരക ദിവ്യദർശിനി മോതിരത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് വിഘ്നേഷുമായുള്ള നിശ്ചയം കഴിഞ്ഞതിനെ കുറിച്ച് ലേഡിസൂപ്പർ സ്റ്റാർ പറയുന്നത്. ''വീട്ടുകാർ മാത്രമാണ് പങ്കെടുത്തതെന്നു വളരെ ലളിതമായിട്ടാണ് നിശ്ചയം നടന്നതെന്നും'' ലേഡി സൂപ്പർ പറഞ്ഞു. എന്നാൽ കല്യാണം അങ്ങനെയായിരിക്കില്ലെന്നും എല്ലാവരേയും അറിയിച്ച് കൊണ്ട് ഗംഭീരമായിട്ടാകും നടത്തുകയെന്നും നയൻസ് കൂട്ടിച്ചേർത്തു. കൂടാതെ വിഘ്നേഷിന്റെ നല്ലഗുണങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്.