Headlines
Loading...
നാളെ മുതല്‍ തുടര്‍ച്ചയായ അഞ്ചു ദിവസത്തേക്ക് ബാങ്ക് അവധി

നാളെ മുതല്‍ തുടര്‍ച്ചയായ അഞ്ചു ദിവസത്തേക്ക് ബാങ്ക് അവധി

ന്യൂഡല്‍ഹി: വ്യാഴാഴ്ച മുതല്‍ തുടര്‍ച്ചയായ അഞ്ചു ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. കേരളം കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ബാങ്കുകളാണ് അഞ്ചുദിവസം അടച്ചിടുക.

വ്യാഴാഴ്ച മുഹര്‍റം, വെള്ളിയാഴ്ച ഒന്നാം ഓണം, ശനി തിരുവോണം, ഞായര്‍ അവധി, തിങ്കളാഴ്ച ശ്രീ നാരായണ ഗുരു ജയന്തി എന്നിങ്ങനെയുള്ള അവധി ദിനങ്ങള്‍ കാരണമാണ് ബാങ്ക് പ്രവര്‍ത്തിക്കാത്തത്.