
ഡീസലിന് ലിറ്ററിന് വില 22 പൈസ കുറച്ച് എണ്ണ കമ്പനികള്‍. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ ഡീസലിന് 94 രൂപ 49 പൈസയാണ് നിലവിലെ വില. തിരുവനന്തപുരത്ത് ഡീസലിന് 96 രൂപ 26 പൈസയുമാണ്. പെട്രോളിന് 103 രൂപ 82 പൈസയും. ക്രൂഡ് ഓയില്‍ നില കുറഞ്ഞ നില്‍ക്കുന്ന സാഹചര്യത്തിലാണ് വിലയിലെ മാറ്റം.
ക്രൂഡ് ഓയില്‍ വില ബാരലിന് 75 ഡോളറില്‍ നിന്ന് 69 ഡോളറായി കുറഞ്ഞിരിക്കുകയാണ്. നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. എന്നാല്‍ ഇതുകൊണ്ട് ആഭ്യന്തര വിപണിയിലെ എണ്ണ വിലയില്‍ വലിയ കുറവ് വന്നിരുന്നില്ല. അവസാനമായി ജൂലൈ 14 നായിരുന്നു 30 പൈസ പെട്രോളിന് കൂട്ടിയത്. അന്ന് ക്രൂഡ് ഓയില്‍ വില ബാരലിന് 74 ഡോളറായിരുന്നു. കഴിഞ്ഞ നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ക്രൂഡ് ഓയില്‍ വില. ആഗോള തലത്തില്‍ കൊവിഡ് ഡെല്‍റ്റ വകഭേദം വ്യാപിച്ചതു മൂലമുണ്ടായ പ്രതിസന്ധിയാണ് ക്രൂഡ് ഓയില്‍ വില കുറയാന്‍ കാരണമായത്.