kerala
മദ്യം വാങ്ങണമെങ്കിലും ആർടിപിസിആര്‍ രേഖയോ വാക്സിൻ രേഖയോ വേണം; പുതിയ മാർഗനിർദേശവുമായി സര്‍ക്കാർ
മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ഇന്ന് മുതൽ നടപ്പാക്കി തുടങ്ങും. മദ്യം വാങ്ങാനെത്തുന്നവർ ഒരു ഡോസ് വാക്‌സിനോ അല്ലെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കാണിക്കണം.
ഔട്ട് ലെറ്റുകൾക്ക് മുന്നിൽ ഇതുസംബന്ധിച്ച നോട്ടീസ് പതിക്കും. കടകൾ തുറക്കാനുള്ള മാർഗനിർദേശം ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്കും ബാധകമാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബെവ്‌കോയുടെ നടപടി. ഇന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നുണ്ട്. സർക്കാർ ഇക്കാര്യം അറിയിക്കും.