Headlines
Loading...
കേരളത്തിന് 4.53 ലക്ഷം ഡോസ് വാക്സിന്‍ കൂടി ലഭ്യമായി

കേരളത്തിന് 4.53 ലക്ഷം ഡോസ് വാക്സിന്‍ കൂടി ലഭ്യമായി

തിരുവനന്തപുരം: കേരളത്തിന് 4,53,220 ഡോസ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 2,91,100 ഡോസ് കോവിഷീൽഡും 1,62,120 ഡോസ് കൊവാവാക്സിനുമാണ് ലഭ്യമായത്.

തിരുവനന്തപുരം 98,570, എറണാകുളം 1,14,590, കോഴിക്കോട് 77,940 ഡോസ് കോവിഷീൽഡ് വാക്സിനും തിരുവനന്തപുരത്ത് 1,62,120 ഡോസ് കോവാക്സിനുമാണെത്തിയത്. ഇത് എല്ലാ ജില്ലകളിലുമായി വിതരണം ചെയ്തു വരുന്നതായും വീണാ ജോർജ് അറിയിച്ചു.