Headlines
Loading...
പ്രതിഷേധം വകവെക്കാതെ വീണ്ടുംകൂട്ടി; പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്

പ്രതിഷേധം വകവെക്കാതെ വീണ്ടുംകൂട്ടി; പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്

സംസ്ഥാനത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 100.42 രൂപ നല്‍കേണ്ടിവരും. ഒരു ലിറ്റര്‍ ഡീസലിന് 96.11 ആണ് കൊച്ചിയില്‍ നിലവിലെ വില. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 102.19 രൂപയാണ് വില. 

17 പൈസയുടെ വര്‍ധനവ് കൂടി വന്നതോടെ ഡീസലിന് തിരുവനന്തപുരം നഗരത്തില്‍ 96.11 രൂപ വിലയായി. കോഴിക്കോട് നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 100.68 രൂപയാണ് നല്‍കേണ്ടി വരിക. ഡീസല്‍ ലിറ്ററിന് 94.71 രൂപ വിലയാകും. ഇന്ധനവില വര്‍ധനവിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് സാധാരണക്കാരന് ഇരുട്ടടിയായി പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടിയത്.