Headlines
Loading...
പള്ളിക്കര പഞ്ചായത്ത് എസ്. ടി യു കമ്മിറ്റി അവകാശ ദിനം ആചരിച്ചു

പള്ളിക്കര പഞ്ചായത്ത് എസ്. ടി യു കമ്മിറ്റി അവകാശ ദിനം ആചരിച്ചു

ഉദുമ: പള്ളിക്കര പഞ്ചായത്ത് എസ്. ടി യു കമ്മിറ്റി അവകാശ ദിനം ആചരിച്ചു.  ബേക്കൽ ജംഗ്ക്ഷനിൽ നടന്ന പരിപാടി മുസ്ലിം ലീഗ് ആക്റ്റിംഗ് പ്രസിഡന്റ് സോളാർ കുഞ്ഞാഹ്മദ് ഹാജി ഉൽഘാടനം ചെയ്യ്തു. പ്രസ്തുത പരിപാടിയിൽ എസ് ടി യു പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി കെ ഇല്യസ് ബേക്കൽ സ്വാഗതവും.. പഞ്ചായത്ത് മുസ്ലിം ലീഗ് ആക്റ്റിംഗ് സെക്രട്ടറി ഹാരിസ് തോട്ടി ആദ്യക്ഷതയും വഹിച്ചു.

പരിപാടിയിൽ ഷക്കില ബഷീർ, കെ ടി ആയിഷ നെസിറ പള്ളിപ്പുഴ, ചോണായി മുഹമ്മദ്‌‌, കുന്നിൽ ബഷീർ, ആഷിഖ് റഹ്മാൻ, അബ്ബാസ് മഠത്തിൽ തുടങ്ങിയ പഞ്ചായത്ത് മുസ്ലിം ലീഗ് യുത്ത് ലീഗ് നേതാക്കൾ സംബന്ധിച്ചു.