
എസ്എസ്എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം ബുധനാഴ്ച്ച. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഫലം പുറത്തുവരുമെന്ന് പരീക്ഷാ ഭവന്‍ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയായിരിക്കും ഫലം പ്രഖ്യാപിക്കുക. കൊവിഡ് പ്രതിസന്ധിയില്‍ വിദ്യാർത്ഥികള്‍ ഏറെ കാത്തിരുന്നെഴുതിയ പരീക്ഷാ ഫലമാണ് പുറത്തുവരുന്നത്.
ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എല്‍സി, ടി എച്ച് എസ് എല്‍ സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്.
ഫല പ്രഖ്യാപനത്തിന് ശേഷം പരീക്ഷാ ഭവന്‍റെ സൈറ്റിലും ഫലം ലഭ്യമാകും. keralapareekshabhavan.in
sslcexam.kerala.gov.in
results.kite.kerala.gov.in
prd.kerala.gov.in
ഫലപ്രഖ്യാപനത്തിനു ശേഷം താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ എസ്എസ്എല്‍സി പരീക്ഷാഫലം ലഭിക്കുന്നതാണ്. എസ്എസ്എല്‍സി (എച്ച്ഐ) റിസള്‍ട്ട് http://sslchiexam.kerala.gov.in റ്റിഎച്ച്എസ്എല്‍സി (എച്ച്ഐ) റിസള്‍ട്ട് http:/thslchiexam.kerala.gov.in ടിഎച്ച്എസ്എല്‍സി റിസള്‍ട്ട് http://thslcexam.kerala.gov.in എഎച്ച്എസ്എല്‍സി റിസള്‍ട്ട് http://ahslcexam.kerala.gov.in എന്നീ സൈറ്റുകളിലും ഫലം ലഭ്യമാകും.