ദൈവം സമ്മാനിച്ച ഏറ്റവും വലിയ നിമിഷങ്ങളിലൊന്ന്; മോഹന്‍ലാലിനൊപ്പം മകള്‍ കല്ല്യാണി അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് പ്രിയദര്‍ശന്‍
മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബ്രോ ഡാഡിയെ കുറിച്ചുള്ള വാര്‍ത്തകളാണിപ്പോള്‍
സാമൂഹ്യ മാധ്യമങ്ങളില്‍. ഇപ്പോഴിതാ തന്റെ മകള്‍ കല്ല്യാണി പ്രിയദര്‍ശന്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.
‘എനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും വലിയ നിമിഷങ്ങളിലൊന്നാണിത്, എന്റെ മകള്‍ കല്ല്യാണി എന്റെ അനുഗ്രഹീതനായ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നു. പൃഥ്വിരാജിനും ആന്റണിക്കും നന്ദി,’പ്രയദര്‍ശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി.
നേരത്തെ കല്ല്യാണി പ്രിയദര്‍ശനും താനും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ പൃഥ്വിരാജ് പങ്കുവെച്ചിപ്പോഴും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ലാലു അലക്സ്, സൗബിന്‍ ഷാഹിര്‍, ജഗദീഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബ്രോ ഡാഡി ഒരു ചെറിയ സിനിമയാണെന്ന് നേരത്തേ പൃഥ്വിരാജ് പറഞ്ഞിരുന്നു. കോള്‍ഡ് കേസ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വര്‍ക്കുകളുമായി ബന്ധപ്പെട്ട് ആരാധകരോട് സംസാരിക്കവേയാണ് പൃഥ്വിരാജ് ബ്രോ ഡാഡി ഒരു ചെറിയ ചിത്രമാണെന്ന് സൂചിപ്പിച്ചത്. ലൂസിഫറില്‍ നിന്നും വ്യത്യസ്തമായ ചിത്രമാണ് ബ്രോ ഡാഡിയെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
തനു ബാലക് സംവിധാനം ചെയ്ത കോള്‍ഡ് കേസ് ആണ് പൃഥ്വിരാജിന്റെ പുറത്തിറങ്ങിയ പുതിയ ചിത്രം. സമ്മിശ്ര പ്രതികരണമാണ് കോള്‍ഡ് കേസിന് ലഭിച്ചത്.