Headlines
Loading...
പൊന്നാനി കടലിൽ ഫൈബർ വള്ളം മറിഞ്ഞ് അപകടം: തൊഴിലാളികളെ രക്ഷപ്പെടുത്തി

പൊന്നാനി കടലിൽ ഫൈബർ വള്ളം മറിഞ്ഞ് അപകടം: തൊഴിലാളികളെ രക്ഷപ്പെടുത്തി

പൊന്നാനി: പടിഞ്ഞാറെക്കര സ്വദേശി കാട്ടിതറയിൽ അലിയുടെ ഉടമസ്ഥതയിലുള്ള വളളമാണ് ശക്തമായ കാറ്റിൽ മറിഞ്ഞത്. തൊഴിലാളികളായ പടിഞ്ഞാറേക്കര സ്വദേശികൾ തൃക്കണാശ്ശേരി മണി (45), പുത്തൻപുരയിൽ സലാം (37), അണ്ടിപ്പാട്ടിൽ ഹുസൈൻ (38) എന്നിവരെ ഫിഷറീസ് വകുപ്പ് റസ്ക്യൂ ടീം രക്ഷപ്പെടുത്തി.

പടിഞ്ഞാറെക്കര ഭാഗത്തുനിന്നും രണ്ടു നോട്ടിക്കൽ മൈൽ ദൂരെയാണ് അപകടം നടന്നത്. ഉടൻ തന്നെ ഫിഷറീസ് വകുപ്പിൽ അറിയിക്കുകയും റസ്ക്യൂ ടീം ഗാർഡുമാരായ സമീർ, സലീം, അൻസാർ എന്നിവർ ഫിഷറീസ് ബോട്ടിൽ സ്ഥലത്തെത്തി വള്ളവും തൊഴിലാളികളേയും രക്ഷപ്പെടുത്തി കരയിലെത്തിച്ചു.