national
മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഡല്‍ഹിക്ക്; മറ്റന്നാള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഡല്‍ഹിയിലേക്ക് തിരിക്കും. മറ്റന്നാളാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമെ വിവിധ കേന്ദ്രമന്ത്രിമാരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.