Headlines
Loading...
' കാര്യങ്ങൾ മനസിലാക്കി കളിച്ചില്ലെങ്കിൽ നേരിടാനറിയാം ' ; വ്യാപാരികളോട് മുഖ്യമന്ത്രിയുടെ ഭീഷണി , ആവശ്യം തള്ളി

' കാര്യങ്ങൾ മനസിലാക്കി കളിച്ചില്ലെങ്കിൽ നേരിടാനറിയാം ' ; വ്യാപാരികളോട് മുഖ്യമന്ത്രിയുടെ ഭീഷണി , ആവശ്യം തള്ളി

ന്യൂഡൽഹി : വ്യാപാരികളുടെ ആവശ്യം അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . നിലവിലെ സാഹചര്യത്തിൽ കടകൾ എല്ലാ ദിവസവും തുറക്കാൻ അനുവദിക്കില്ല . വ്യാപാരികളുടെ ആവശ്യം മനസിലാകും . മറ്റൊരു രീതിയിൽ കളിച്ചാൽ നേരിടാനറിയാമെന്നും മുഖ്യമന്ത്രിയുടെ ഭീഷണി . അതേസമയം വ്യാഴാഴ്ച മുതൽ എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചു . സർക്കാർ ഇപ്പോൾ നൽകുന്ന ഇളവുകൾ പര്യാപ്തമല്ല . പെരുന്നാൾ വരെയെങ്കിലും ദിവസവും കടകൾ തുറക്കാൻ അനുവദിക്കണം . കൊവിഡ് വ്യാപനത്തെ തുടർന്ന് ടി.പി.ആർ അടിസ്ഥാനമാക്കി നിയന്ത്രങ്ങൾ കടുപ്പിച്ചതോടെ സംസ്ഥാനത്ത് കച്ചവടക്കാർ വീണ്ടും ദുരിതത്തിലായിരിക്കുകയാണ് .

 പ്രധാനപ്പെട്ട പല സീസണുകളും നിയന്ത്രണങ്ങൾ വന്നതോടെ നഷ്ടപ്പെട്ടു . കോഴിക്കോട് മിഠായിതെരുവിൽ അഞ്ചു മാസത്തിനിടയിൽ അഞ്ചു കോടിയുടെ നഷ്ടമാണുണ്ടായത് എന്നും വ്യാപാരികൾ പറയുന്നു . എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ കഴിഞ്ഞ ദിവസം തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു . കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കട തുറക്കാൻ ശ്രമിച്ച വ്യാപാരികളെ പൊലീസ് ഇടപെട്ടാണ് നീക്കിയത് . കോഴിക്കോട് നഗരം സി കാറ്റഗറിയിലാണ് . അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് ഇവിടെ തുറക്കാൻ അനുമതി . അതേസമയം , സാധാരണഗതിയിൽ കടകൾ തുറക്കാൻ അനുമതി നൽകിയില്ലെങ്കിൽ വലിയ സമരങ്ങളുമായി മുന്നോട്ടുപോകാനാണ് വ്യാപാരികളുടെ തീരുമാനം .