കൊല്ലം :അക്ഷര മുത്തശ്ശി ഭാഗീരഥി അമ്മ വിട വാങ്ങി. 107 വയസായിരുന്നു. കൊല്ലം പ്രാക്കുളം സ്വദേശിനിയായ ഭാഗീരഥിഅമ്മ നൂറ്റിയാറാം വയസിലാണ് നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായത്. അക്ഷര മുത്തശി എന്നാണ് അറിയപ്പെട്ടിരുന്നത്.
നൂറ്റിയഞ്ചാം വയസിലും 275 മാർക്കിൽ 205 മാർക്കും നേടിയാണ് മുത്തശി അന്ന് തിളക്കമാര്‍ന്ന വിജയം നേടിയത്. ഇളയ സഹോദരങ്ങളെ പരിപാലിക്കേണ്ടതിനാൽ ഒമ്പതാം വയസിൽ ഭഗീരഥി അമ്മ പഠനം ഉപേക്ഷിക്കുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞതോടെ അക്ഷരങ്ങളുമായുള്ള ബന്ധം കുറഞ്ഞു. മുപ്പതുകളിൽ വിധവയായതോടെ ആറ് മക്കളെ വളർത്തുന്നതിന്‍റെ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടിവന്നു. തുടർന്നാണ് നൂറ്റിയഞ്ചാം വയസിൽ നാലാംതരം തുല്യത പരീക്ഷ പഠിച്ച് പാസാകുന്നത്. ഭാഗീരഥിയമ്മയെക്കുറിച്ച് പ്രധാനമന്ത്രി മൻകീ ബാത്തിലും പരാമർശിച്ചിരുന്നു.നാരീശക്തി പുരസ്കാര ജേതാവാണ്.