Palakkad
പാലക്കാട് ബാങ്ക് കവര്‍ച്ച; ഏഴ് കിലോ സ്വര്‍ണവും പണവും നഷ്ടമായെന്ന് പ്രാഥമിക കണക്ക്
പാലക്കാട് ചന്ദ്രനഗറിൽ സഹകരണ ബാങ്കിന്റെ ലോക്കർ തകർത്ത് കവർച്ച. ഏഴ് കിലോയിൽ കൂടുതൽ സ്വർണവും പണവുമാണ് കവർച്ച ചെയ്യപ്പെട്ടത്. മരുതറോഡ് കോ-ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിലാണ് കവർച്ച നടന്നത്.
വെള്ളിയാഴ്ച ബോർഡ് യോഗം ചേർന്നിരുന്നു. ശേഷം ഇന്ന് രാവിലെ ജീവനക്കാർ ബാങ്ക് തുറന്നപ്പോഴാണ് കവർച്ച വിവരം അറിയുന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിലേത്. പണയം വെച്ച് ഏഴര കിലോ സ്വർണവും 18,000 രൂപയുമാണ് കവർച്ച ചെയ്തത്. മോഷ്ടാക്കൾ ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് സ്ട്രോങ് റൂം തകർത്തത്.