national
സ്ത്രീകള്‍ ജീന്‍സ് ഇട്ടാല്‍ കുഴപ്പമാണോ? ജീന്‍സ് ധരിക്കാന്‍ വാശിപിടിച്ച കൗമാരക്കാരിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി
ലക്നോ: ഉത്തര്‍പ്രദേശില്‍ ബന്ധുക്കളുടെ മര്‍ദനത്തെ തുടര്‍ന്ന് കൗമാരക്കാരി മരിച്ചു. ഡിയോറിയയിലെ സവെര്‍ജി ഖാര്‍ഗ് ഗ്രാമത്തിലാണ് സംഭവം. ജീന്‍സ് ധരിക്കാന്‍ വാശി പിടിച്ചതിനെ തുടര്‍ന്നാണ് 17കാരിയായ പെണ്‍കുട്ടിയെ ബന്ധുക്കള്‍ മര്‍ദിച്ചത്.
മര്‍ദനത്തില്‍ തലയ്ക്ക് പരിക്കേറ്റ കുട്ടി മരിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പാലത്തില്‍ നിന്നും പുഴയിലേക്ക് തള്ളാനും ശ്രമം നടന്നായി പോലീസ് സ്ഥിരീകരിച്ചു. കുടുങ്ങി കിടന്ന മൃതദേഹം പോലീസാണ് കണ്ടെത്തിയത്.