Headlines
Loading...
കേരളത്തെ ഞെട്ടിച്ച് കൊലപാതകം; കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്താല്‍ യുവാവ് കൊന്നു

കേരളത്തെ ഞെട്ടിച്ച് കൊലപാതകം; കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്താല്‍ യുവാവ് കൊന്നു

ആലപ്പുഴയിൽ കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്താല്‍ കൊലപ്പെടുത്തിയ കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. കൈനകരി പള്ളാത്തുരുത്തി അരയന്‍തോട് പാലത്തിന് സമീപം ആറ്റില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മരണത്തിന്റെ ദുരൂഹതയാണ് പുറത്തു വരുന്നത്. പുന്നപ്ര സൗത്ത് തോട്ടുങ്കല്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ അനിതയാണ് (32) മരിച്ചത്

സംഭവത്തിൽ അനിതയുടെ കാമുകൻ പ്രതീഷും അയാളുടെ മറ്റൊരു കാമുകി രചനയും പൊലീസ് പിടിയിലായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. അനിതയുടെ കാമുകന്‍ മറ്റൊരു കാമുകിയുടെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്. കഴിഞ്ഞ 9 ന് രാത്രിയാണ് കൊലപാതകം നടന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം പിന്നീട് വഞ്ചിയില്‍ കയറ്റി മൃതദേഹം പുഴയിലെറിയുകയായിരുന്നു. അഞ്ജാത മൃതദേഹമെന്ന നിലയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കൊലപാതകമെന്ന് തിരിച്ചറിഞ്ഞത്.