Headlines
Loading...
ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപന ഉടമ മരിച്ച നിലയില്‍; തൊഴില്‍ പ്രതിസന്ധിയെന്ന് ബന്ധുക്കള്‍

ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപന ഉടമ മരിച്ച നിലയില്‍; തൊഴില്‍ പ്രതിസന്ധിയെന്ന് ബന്ധുക്കള്‍

പാലക്കാട് ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപന ഉടമ മരിച്ച നിലയില്‍യ. പാലക്കാട് വെണ്ണക്കര സ്വദേശി പൊന്നുമണിയാണ് മരിച്ചത്. പൊന്നുമണിയെ ശനിയാഴ്ച പുലര്‍ച്ചെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് നിഗമനം.

കൊവിഡ് പ്രതിസന്ധി പൊന്നുമണിയെ സാരമായി ബാധിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തൊഴില്‍ മൂലം തൊഴില്‍ ഇല്ലാതായതാണ് പൊന്നുമണി ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. ലൈറ്റ് ആന്റ് സൗണ്ട് മേഖയിലുള്ള സംസ്ഥാനത്ത് തുടര്‍ച്ചയായി അഞ്ചാമത്തെ ആത്മഹത്യയാണ് വെണ്ണക്കരയില്‍ നിന്നും പുറത്ത് വരുന്നത്.

ഈ മാസം കേരളത്തിലെ രണ്ടാമത്തെ സംഭവമാണ് പാലക്കാടേത്. നേരത്തെ തിരുവനന്തപുരത്ത് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് സൂചന. മുറിഞ്ഞപാലം സ്വദേശി നിര്‍മ്മല്‍ ചന്ദ്രന്‍ (54)ആണ് മരിച്ചത്. കൊവിഡിനെ തുടര്‍ന്ന് കോഴിക്കട നടത്തി വരികയായിരുന്നു.