Headlines
Loading...
ജോസഫ് വിഭാഗത്തില്‍ ചേരിതിരിഞ്ഞ് നേതാക്കള്‍; ഒടുവില്‍ സംഘടനാ തെരഞ്ഞെടുപ്പിലേക്ക്

ജോസഫ് വിഭാഗത്തില്‍ ചേരിതിരിഞ്ഞ് നേതാക്കള്‍; ഒടുവില്‍ സംഘടനാ തെരഞ്ഞെടുപ്പിലേക്ക്

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ഭിന്നത. മോന്‍സ് ജോസഫിനും ജോയ് എബ്രഹാമിനും പാര്‍ട്ടിയില്‍ ഉന്നത സ്ഥാനം നല്‍കിയതില്‍ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം അതൃപ്തി അറിയിച്ചതോടെയാണ് ഭിന്നത പരസ്യമായി പുറത്ത് വന്നത്. കഴിഞ്ഞ ദിവസം പിജെ ജോസഫിന്റ വീട്ടില്‍ ചേര്‍ന്ന യോഗത്തിനിടെയാണ് സംഭവം.

ഫ്രാന്‍സിസ് ജോര്‍ജിനെ കൂടാതെ ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ എന്നിവരും അതൃപ്തി വ്യക്തമാക്കി. ഇതോടെ സംഘടനാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കേരള കോണ്‍ഗ്രസ്.
വാര്‍ഡ് കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റി വരെ പുനഃസംഘടിപ്പിക്കാനാണ് പി ജെ ജോസഫിന്റെ തീരുമാനം. പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ തമ്മില്ലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു പരിഹാരിച്ചെന്നും പിജെ ജോസഫ് അറിയിച്ചു.

എന്നാല്‍ നിലവിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി താല്‍ക്കാലികമാണെന്നാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രതികരണം. പാര്‍ട്ടി നിര്‍ദേശിക്കുന്ന ഏത് സ്ഥാനവും ഏറ്റെടുക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് അറിയിച്ചു.