Headlines
Loading...
തൊണ്ടയില്‍ മിക്‌സ്ചര്‍ കുരുങ്ങി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

തൊണ്ടയില്‍ മിക്‌സ്ചര്‍ കുരുങ്ങി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം∙ തൊണ്ടയിൽ മിക്സ്ചർ കുരുങ്ങി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കോട്ടൺഹിൽ എൽപിഎസ് വിദ്യാർഥിനി നിവേദിതയാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ തൃക്കണ്ണാപുരം സ്വദേശി രാജേഷിന്റെ ഏക മകളാണ്.

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കളിക്കുന്നതിനിടെ മിക്സ്ചർ കഴിച്ചപ്പോൾ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

[ ENGLISH SUMMARY :Girl died after mixture got stuck in her throat  www.livetodaymalayalam.in ]