Headlines
Loading...
വാക്‌സിന്‍ ചലഞ്ചില്‍ നിര്‍ബന്ധിത പിരിവ് പാടില്ല; കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പണം തിരികെ നല്‍കണമെന്ന് ഹൈക്കോടതി

വാക്‌സിന്‍ ചലഞ്ചില്‍ നിര്‍ബന്ധിത പിരിവ് പാടില്ല; കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പണം തിരികെ നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: വാക്‌സിന്‍ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിര്‍ബന്ധിത പിരിവ് നടത്തരുതെന്ന് ഹൈക്കോടതി. കെഎസ്ഇബിയിലെ മുന്‍ ജീവനക്കാരുടെ പെന്‍ഷന്‍ അവരുടെ അനുവാദമില്ലാതെ വാക്‌സിന്‍ ചലഞ്ചിലേക്ക് പിടിച്ച നടപടിയെ വിമര്‍ശിച്ചായിരുന്നു കോടതിയുടെ പരാമര്‍ശം

ഒരു ദിവസത്തെ പെന്‍ഷന്‍ തുക അനുമതി ഇല്ലാതെ ഈടാക്കിയതിനെതിരെ പരാതിക്കാര്‍ നല്‍കിയ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കകം തുക തിരിച്ചു നല്‍കണമെന്നും ഭാവിയില്‍ ഇത്തരത്തില്‍ അനുമതി ഇല്ലാതെ പെന്‍ഷന്‍ വിഹിതം പിടിച്ചുവയ്ക്കുന്ന നടപടിയുണ്ടാകില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

നിയമപരമായി അനുവദനീയമായ രീതിയില്‍ മാത്രമേ വ്യക്തികളുടെ അനുമതിയില്ലാതെ പണം ഈടാക്കാന്‍ കഴിയു എന്ന് ചൂണ്ടിക്കാട്ടിയ കോടതി പെന്‍ഷന്‍ വിഹിതത്തില്‍ നിന്ന് വാക്‌സിന്‍ ചലഞ്ചിലേക്ക് പണമെടുത്ത നടപടിക്ക് നിയമ പിന്‍ബലമില്ലെന്നും വ്യക്തമാക്കി.