‘മയക്കുമരുന്ന് കേസുണ്ടോ’; ബിനീഷ് കോടിയേരിയെ ന്യായീകരിച്ച് സഭയില്‍ മുഖ്യമന്ത്രി
ബെംഗ്‌ളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ ജലിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ ന്യായീകരിച്ച് മുഖ്യമന്ത്രി. ബിനീഷിനെതിരെ മയക്കുമരുന്ന് കേസ് ഉണ്ടോയെന്ന് ചോദിച്ച മുഖ്യമന്ത്രി ലഹരിമരുന്നുമായി ബന്ധപ്പെടുത്തുന്ന എന്തെങ്കിലും തെളിവുണ്ടോയെന്നും ന്യായീകരിച്ചുകൊണ്ട് ചോദിച്ചു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ വ്യക്തികളെ ആക്ഷേപിക്കരുതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മയക്കു മരുന്ന് കേസില്‍പ്പെട്ട പാര്‍ട്ടി സെക്രട്ടറിയുടെ മകനെ രക്ഷപ്പെടുത്താന്‍ ഒത്തു തീര്‍പ്പ് ശ്രമം എന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കൊടകര കേസ് ഏറ്റെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അധികാരമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സഭയില്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ ആരോപണ വിധേയരായ കൊടകര കുഴല്‍പണക്കേസ് ഒതുക്കി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്ന് ആരോപിച്ച് അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. കള്ളപ്പണ കേസുകള്‍ സര്‍ക്കാര്‍ ഇടപെട്ട് എന്‍ഫോഴ്സ്മെന്‍് ഡയറക്ടറേറ്റിന് കൈമാറേണ്ട കാര്യമില്ല. പണത്തിന്റെ ഉറവിടം അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമുണ്ട്. എന്‍ഫോഴ്സ്മെന്റിന് കേസടുക്കാന്‍ അധികാരം ഉണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
കേസന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് വിടേണ്ട സാഹചര്യം നിലവില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പൊലീസ് കുറ്റ പത്രത്തില്‍ വ്യക്തമാക്കിയ കാര്യങ്ങളും സഭയില്‍ ആവര്‍ത്തിച്ചു. കേസില്‍ അന്വേഷമം തുടരുകയാണ്. കവര്‍ച്ച ചെയ്യപ്പെട്ട പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൊണ്ടു വന്നതാണെന്ന് തെളിഞ്ഞു. കൊടകര കുഴല്‍പ്പണ കേസിലെ നാലാം പ്രതി ദീപക് ബിജെപി പ്രവര്‍ത്തകനാണ്. പരാതിക്കാരനായ ധര്‍മരാജന്‍ ബിജെപി അനുഭാവിയാണ്.