Headlines
Loading...
കേജ്‌രിവാളിന് താല്‍ക്കാലികാശ്വാസമില്ല; ഇഡി കസ്റ്റഡിയില്‍ തുടരും ed

കേജ്‌രിവാളിന് താല്‍ക്കാലികാശ്വാസമില്ല; ഇഡി കസ്റ്റഡിയില്‍ തുടരും ed

അരവിന്ദ് കേജ്‍രിവാളിന് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് വീണ്ടും തിരിച്ചടി. ഇഡി കസ്റ്റഡിയില്‍നിന്ന് വിട്ടയയ്ക്കാനുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. ഇടക്കാല ആശ്വസം തേടിയുള്ള ഉപഹര്‍ജിയിലും ഇഡിക്ക് കോടതി നോട്ടിസ് അയച്ചു. അറസ്റ്റും റിമാന്‍ഡും ചോദ്യംചെയ്തുള്ള ഹര്‍ജി ഇനി പരിഗണിക്കുക അടുത്തമാസം മൂന്നിന്. ഏപ്രില്‍ രണ്ടിനകം ഇഡി മറുപടി മറുപടി നല്‍കണം. അതിനിടെ, കേജ്‍രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി നാളെ ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ കേജ്‍രിവാളിനെ നാളെ റോസ് അവന്യു കോടതിയില്‍ ഹാജരാക്കും