Headlines
Loading...
മനുഷ്യകടത്ത്; എട്ടു ബംഗ്ലാദേശി യുവതികൾ ഉൾപ്പെടെ പത്തുപേർ പിടിയിൽ

മനുഷ്യകടത്ത്; എട്ടു ബംഗ്ലാദേശി യുവതികൾ ഉൾപ്പെടെ പത്തുപേർ പിടിയിൽ

ബംഗളൂരു: അനധികൃതമായി ബംഗളൂരുവിൽ കഴിയുകയായിരുന്ന എട്ടു ബംഗ്ലാദേശി യുവതികളും രണ്ടു ഇന്ത്യൻ പൗരന്മാരായ രണ്ടു പേരെയും ബംഗളൂരു പൊലീസ് പിടികൂടി. ബാനസ് വാടിയിലെ വനിതാ പി.ജിയിൽനിന്നാണ് ബാനസ് വാടി പൊലീസ് എട്ടു യുവതികളെയും പിടികൂടിയത്.

മനുഷ്യകടത്ത് സംഘത്തിൽ ഉൾപ്പെട്ടവരാണിവരെന്നാണ് പൊലീസ് പറഞ്ഞു. വ്യാജ ആധാർ കാർഡുകൾ ഉൾപ്പെടെ സ്വന്തമാക്കിയാണ് ഇവരെ ഇന്ത്യയിലേക്ക് എത്തിച്ചിരുന്നത്.പിടിയിലായ ഇന്ത്യക്കാരായ ആനന്ദും അനിലുമാണ് ഇവരെ ഇവിടെ എത്തിച്ചത്. അനിൽ ബംഗ്ലാദേശി പൗരയായ പൂജയെയാണ് വിവാഹം കഴിച്ചിരുന്നത്.

ഇക്കഴിഞ്ഞ ഏപ്രിലിൽ പൂജ മറ്റൊരു ബംഗ്ലാദേശി പൗരനായ കമൽ ഹാസനൊപ്പം ബംഗ്ലാദേശിലേക്ക് മടങ്ങിപോവുകയായിരുന്നു.ബംഗ്ലാദേശിൽനിന്നും എത്തിക്കുന്ന പെൺകുട്ടികളെ ഉപയോഗിച്ച് പെൺവാണിഭം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ആനന്ദും അനിലുമെന്ന് പൊലീസ് പറഞ്ഞു. ഇതിലെ മുഖ്യപ്രതികളായ മഞ്ജുനാഥ് ഒളിവിലാണ്.