Headlines
Loading...
കൊവിഡ് ഡെൽറ്റ പ്ലസ്സ് വകഭേദം; ആദ്യ മരണം റിപ്പോർട്ട് ചെയ്ത് മഹാരാഷ്ട്ര

കൊവിഡ് ഡെൽറ്റ പ്ലസ്സ് വകഭേദം; ആദ്യ മരണം റിപ്പോർട്ട് ചെയ്ത് മഹാരാഷ്ട്ര

കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചുള്ള ആദ്യ മരണം മഹാരഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു.


രത്‌നഗിരി ജില്ലയിൽ വെള്ളിയാഴ്​ചയാണ് സംസ്​ഥാനത്തെ​ ആദ്യ ഡെൽറ്റ പ്ലസ്​ മരണം സ്​ഥിരീകരിച്ചത്. രാജ്യത്ത്​ കൊറോണ വൈറസിൻറെ. ഉജ്ജയിനില്‍ ചികില്‍സയിലിരുന്ന സ്ത്രീയാണ് വ്യാഴാഴ്ച മരിച്ചത്.

രത്​നഗിരിയിലെ സംഗമേശ്വർ പ്രദേശത്ത്​ നിന്നുള്ള 80കാരനാണ്​ ഡെൽറ്റ പ്ലസ്​ വകഭേദം ബാധിച്ച്​ മരിച്ചതെന്നാണ്​ റിപ്പോർട്ടുകൾ. ഇദ്ദേഹത്തെ വാർധക്യ സഹജമായ മറ്റ്​ അസുഖങ്ങളും അലട്ടിയിരുന്നതായി അധികൃതർ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം 21 കൊവിഡ് ഡെൽറ്റ പ്ലസ് കേസുകളാണ് മഹാരാഷ്ട്രയിൽ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മധ്യപ്രദേശിൽ കഴിഞ്ഞ ദിവസം ഏഴുപേർക്ക്​ ഡെൽറ്റ പ്ലസ്​ വകഭേദം ബാധിച്ചിരുന്നു. രണ്ടുപേരാണ്​ മധ്യപ്രദേശിൽ ഡെൽറ്റ പ്ലസ്​ ബാധിച്ച്​ മരണമടഞ്ഞത്.