gulf update
പൂർണമായും വാക്സിനെടുത്ത ജീവനക്കാരുമായി എയർഇന്ത്യ എക്സ്പ്രസ് വിമാനം ദുബൈയിലെത്തി
പൂർണമായും വാക്സിനെടുത്ത ജീവനക്കാരുമായി എയർഇന്ത്യ എക്സ്പ്രസ് വിമാനം ദുബൈയിലെത്തി. ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാനം പൂർണമായും വാക്സിനെടുത്ത ജീവനക്കാരുമായി വിദേശത്തേക്ക് പറക്കുന്നത്. ഡൽഹിയിൽ നിന്ന് രാവിലെ 10.40ന് പുറപ്പെട്ട വിമാനത്തിലെ പൈലറ്റുമാരും ക്യാബിൻ ക്രുവൂം രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു. ഡൽഹി- ദുബൈ- ജയ്പൂർ- ഡൽഹി വിമാനത്തിലാണ് ഇവർ യാത്ര ചെയ്തത്. ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് യാത്രാവിലക്കുണ്ടെങ്കിലും ഇവിടെ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവർക്കായാണ് വിമാനം എത്തിയത്.
ഡി.ആർ.ഗുപ്ത, അശോക് കുമാർ നായിക് എന്നിവർ ക്യാപ്റ്റൻമാരായ വിമാനത്തിൽ വെങ്കിട് കെല്ല, പ്രവീൺ ചന്ദ്ര, പ്രവീൺ ചോഗൽ, മനീഷ കാംബ്ലെ എന്നിവരുമുണ്ടായിരുന്നു. എല്ലാവരും രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയവരാണ്.