Headlines
Loading...
കോവിഡ് വാക്സിൻ സ്വീകരിച്ച് നയൻതാര

കോവിഡ് വാക്സിൻ സ്വീകരിച്ച് നയൻതാര

കോവിഡ് വാക്സിൻ സ്വീകരിച്ച് തെന്നിന്ത്യൻ സുന്ദരി നയൻതാര. നയൻസിന്റെ കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവനും വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കാൻ നടിക്കൊപ്പം എത്തിയിരുന്നു.

ചെന്നൈയിലെ കുമരൻ ആശുപത്രിയിൽ നിന്നാണ് ഇരുവരും വാക്സിൻ സ്വീകരിച്ചത്. ദയവായി എല്ലാവരും വാക്സിൻ എടുക്കമെന്നും ജാഗ്രതയോടെ കൊറോണയ്ക്കെതിരെ പോരാടണമെന്നും വിഘ്നേശ് ശിവൻ പറഞ്ഞു.

രജനികാന്ത് നായകനാകുന്ന അണ്ണാത്തെയാണ് നയൻതാരയുടെ പുതിയ പ്രോജക്ട്. വിജയ് സേതുപതി, സമാന്ത, നയൻതാര എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിഘ്നേശ് ശിവന്‍ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണവും കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു.