Headlines
Loading...
അതിതീവ്ര ചുഴലിക്കാറ്റായി ടൗട്ടേ ; സംസ്ഥനത്ത് കനത്ത കാറ്റും മഴയും, വടക്കൻ കേരളത്തിൽ അതീവ ജാഗ്രത

അതിതീവ്ര ചുഴലിക്കാറ്റായി ടൗട്ടേ ; സംസ്ഥനത്ത് കനത്ത കാറ്റും മഴയും, വടക്കൻ കേരളത്തിൽ അതീവ ജാഗ്രത

പള്ളുരുത്തിയിൽ പെയ്തത് അതിതീവ്ര മഴ

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം. കണ്ണൂർ തീരത്തുനിന്ന് മുന്നൂറ് കിലോമീറ്റര്‍ അകലെ ഉള്ള ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ വീണ്ടും ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങും. കേരളത്തിലെ വടക്കൻ ജില്ലകളിൽ വരുന്ന മണിക്കൂറിൽ കാറ്റും മഴയും ഇനിയും ശക്തിപ്പെടുമെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഞ്ച് ജില്ലകളിലാണ് റെഡ് അലര്‍ട് പ്രഖ്യാപിച്ചിട്ടുള്ളത്. 

കേരളത്തിലുടനീളം കനത്ത മഴയും ശക്തമായ കാറ്റും വലിയ നാശനഷ്ടങ്ങളുമാണ് റിപ്പോർട്ട് ചെയ്യുന്നത് . തീരദേശങ്ങളിൽ അതിശക്തമായ കടൽക്ഷോഭവും അനുഭവപ്പെടുന്നുണ്ട്. കാസർകോട് രാവിലെ മുതൽ കനത്ത മഴയാണ്. ചേരങ്കൈ കടപ്പുറം ഭാഗത്ത് വീടുകളിലേക്ക് കടൽ വെള്ളം കയറി. മുസോടി തീരത്ത് വീടുകൾ നിലംപൊത്തി.