ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ എൽ ഭാട്ടിയ അന്തരിച്ചു. കൊവിഡ് ബാധിച്ചായിരുന്നു മരണം. ഇന്നലെ അർദ്ധരാത്രിയോടെ അമൃത്സറിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. അദ്ദേഹത്തിന് 99 വയസായിരുന്നു.
2004 - 2008 കാലയളവിലായിരുന്നു ഭാട്ടിയ കേരള ഗവർണറായി സേവനമനുഷ്‌ടിച്ചത്. 1972ൽ അമൃത്സറിൽ നിന്ന് മത്സരിച്ചാണ് ഭാട്ടിയ ആദ്യമായി പാർലമെന്‍റിലെത്തുന്നത്. 1980, 1985, 1992, 1996, 1999 എന്നീ വർഷങ്ങളിലും അദ്ദേഹം എം പിയായി തിരഞ്ഞെടുക്കപ്പെട്ടു.