Headlines
Loading...
കൊറോണയ്‌ക്കുമില്ലേ ജീവിക്കാൻ അവകാശം ?; വിചിത്ര വാദവുമായി ബിജെപി നേതാവ്

കൊറോണയ്‌ക്കുമില്ലേ ജീവിക്കാൻ അവകാശം ?; വിചിത്ര വാദവുമായി ബിജെപി നേതാവ്

ഡെറാഡൂൺ: കൊറോണ വൈറസിന് മനുഷ്യനെപ്പോലെ ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്ന വാദവുമായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ത്രിവേന്ദ്ര സിംഗ് റാവത്ത്. ഒരു സ്വകാര്യ ന്യൂസ് ചാനലിലെ പരിപാടിയിലാണ് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുടെ പ്രസ്‌താവന. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമർശനങ്ങളും, ട്രോളുകളും പ്രചരിക്കുന്നുണ്ട്.

‘ഒരു തത്വ ചിന്താപരമായ കോണിലൂടെ നോക്കിയാല്‍ കൊറോണ വൈറസും ഒരു ജീവനുള്ള വസ്‌തുവാണ്. അതിനാല്‍ തന്നെ അവയ്‌ക്കും നമ്മെപ്പോലെ ജീവിക്കാനുള്ള അവകാശമുണ്ട്. നമ്മള്‍ മനുഷ്യര്‍ കരുതുന്നു നാമാണ് കൂടുതല്‍ ബുദ്ധിശാലികളെന്നും, ബാക്കിയുള്ളവയെ നശിപ്പിക്കണമെന്നും. അതിനാല്‍ തന്നെ അവ എപ്പോഴും ജനിതകമായി മാറിക്കൊണ്ടിരിക്കുന്നു’ ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു.

മനുഷ്യന്‍ ആ വൈറസില്‍ നിന്നും മാറി സുരക്ഷിതരായി ഇരിക്കുകയാണ് വേണ്ടതെന്നും ത്രിവേന്ദ്ര സിംഗ് റാവത്ത് സൂചിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിനെതിരെ വ്യാപകമായി സോഷ്യല്‍ മീഡിയ ട്രോളുകള്‍ ഉടലെടുത്തത്. ഒട്ടും ശാസ്‌ത്ര അവബോധമില്ലാത്ത ഇത്തരം അധികാരികളാണ് നാടിന് ആപത്തെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു.