kerala
ട്രിപ്പിൾ ലോക്ക്ഡൗണിൽ ഇളവുകൾ; പാൽ, പത്രം, മീൻവിൽപ്പന രാവിലെ 8 മണി വരെ
തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്ഡൗൺ ഉള്ള ജില്ലകളിൽ പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കുമെന്ന് സംസ്ഥാന സർക്കാർ. ഇന്നലെ വാർത്താസമ്മേളനത്തിൽ പാൽ, പത്രം വിതരണം രാവിലെ ആറ് മണി വരെ മാത്രമായിരിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ തീരുമാനം. മത്സ്യവിതരണം കൂടി ഈ സമയത്തിനുള്ളിൽ അനുവദിക്കും.ബാങ്കുകളുടെ പ്രവർത്തി ദിനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ...ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം. മറ്റു ജില്ലകളിൽ എല്ലാ ബാങ്കുകളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് പ്രവർത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകൾ സുഗമമാക്കാൻ എല്ലാ ജില്ലകളിലും ബാങ്കുകൾ ഒരു പോലെ പ്രവർത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനം.